ദോഹ: മിലിപോൾ ഖത്തറിന്റെ (Milipol Qatar) മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (ഒക്ടോബർ 21ബുധനാഴ്ച) രാത്രി 9:15-ന് ദോഹയിൽ വർണ്ണാഭമായ ഡ്രോൺ ലൈറ്റ് ഷോയും വെടിക്കെട്ടും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മില്ലിപോൾ ഖത്തറിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
ആഭ്യന്തര സുരക്ഷയും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട 'ഗ്ലോബൽ എക്സിബിഷൻ ഫോർ ഹോംലാന്റ് സെക്യൂരിറ്റി ആൻഡ് സേഫ്റ്റി', 'ദോഹ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി' എന്നീ പ്രദർശനങ്ങൾ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) പുരോഗമിക്കുകയാണ്. ......
കോഴിക്കോട്ദോഹ :ഖത്തറിലെ കെ.എം.സി.സി ഓഫീസില്‍ നിന്നും കോടികള്‍ കവര്‍ന്ന കേസില്‍ പ്രതി പൊലീസില്‍ കീഴടങ്ങി. കൊല്ലം നെല്ല്യാടി പരപ്പിന്കുനിയില് ബാലകൃഷ്ണന് ആണ് കൊയിലാണ്ടി പൊലീസില്‍ കീഴടങ്ങിയത്. ......
ചലച്ചിത്ര ഗാന രചനയിൽ പുതു ചരിതം സൃഷ്ടിച്ച് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനാകുകയാണ് തിരുവനന്തപുരം സ്വദേശി ഡോ. ലിയോൺ സൈമൺ.ചെറുകഥകളിലൂടെയും നർമം കലർന്ന സോഷ്യൽ മീഡിയ കുറിപ്പുകളിലൂടെയും അക്ഷരങ്ങളുടെ ലോകത്ത് സഞ്ചരിച്ചു കൊണ്ടിരുന്ന ലിയോൺ സൈമൺ സ്വപ്നത്തിൽ പോലും കരുതിയില്ല താൻ പ്രശസ്ത ഗായകർക്കുവേണ്ടി വരികൾ എഴുതുമെന്ന്. ......
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസുദ്യോഗസ്ഥർക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അർപ്പിച്ചു. എല്ലാ വർഷവും ഒക്ടോബർ 21-നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്.
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ സ്മൃതിഭൂമിയിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പുഷ്പചക്രം അർപ്പിച്ചു. ......
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 14566 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 74 കേസുകളിലായി 80 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13507 ആയി. ......

ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസത്തിന്റെ അഞ്ചാം പതിപ്പ് ഓസ്ട്രഹിന്ദ് തിരുവനന്തപുരത്ത് തുടങ്ങി. നവംബർ 01 വരെ നടക്കുന്ന ഈ അഭ്യാസത്തിൽ ഇന്ത്യൻ സൈന്യത്തിൽ നിന്നും ഓസ്ട്രേലിയൻ സൈന്യത്തിൽ നിന്നും ഏകദേശം 120 പേർ വീതം പങ്കെടുക്കും. സൈനികാഭ്യാസത്തിൻ്റെ നാലാംപതിപ്പ് 2025 ഒക്ടോബർ 13 മുതൽ 26 വരെ ഓസ്ട്രേലിയ പെർത്തിലെ ഇർവിൻ ബാരക്കിൽ നടത്തിയിരുന്നു.
ഇന്ത്യൻ ആർമിയുടെ ഗർവാൾ റൈഫിൾസിൽ നിന്നുള്ള സൈനികരും മറ്റ് സായുധ, വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുന്നു, ഓസ്ട്രേലിയൻ ആർമി സംഘത്തിൽ 13 ബ്രിഗേഡിൽ നിന്നുള്ള സൈനികരും ഉൾപ്പെടുന്നു. "ഐക്യരാഷ്ട്രസഭയുടെ, ദ്വീപിലും തീരദേശ പരിസ്ഥിതിയിലും സംയുക്ത ഉപ-പരമ്പരാഗത പ്രവർത്തനങ്ങൾ" എന്ന വിഷയത്തിൽ ഊന്നിയാണ് അഭ്യാസം നടത്തുക. ദ്വീപിലെയും തീരദേശ ങ്ങളിലെയും പ്രവർത്തന ങ്ങൾക്കാവശ്യമായ തന്ത്രങ്ങൾ, സാങ്കേതിക വിദ്യകൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള പൊതു ധാരണ വികസിപ്പിക്കുന്നതിനൊപ്പം ഇരു സൈന്യങ്ങളും തമ്മിൽ പരസ്പര പ്രവർത്തനക്ഷമത, സംയുക്ത മാനവികത, പ്രവർത്തന ഏകോപനം എന്നിവ വർദ്ധിപ്പിക്കുക യുമാണ് സൈനികാഭ്യാസ ത്തിൻ്റെ ലക്ഷ്യം.ഇതിനായി സംയുക്ത ആസൂത്രണം, തന്ത്രപര അഭ്യാസങ്ങൾ, വ്യോമ, സമുദ്ര മേഖല ഉൾപ്പെടെ യാഥാർത്ഥ്യബോധമുള്ള പ്രവർത്തന സാഹചര്യങ്ങളിൽ യുദ്ധാധിഷ്ഠിത പരിശീലനം എന്നിവ നടത്തും. ദ്വീപ്, തീരദേശ പരിതസ്ഥിതികളിലെ ഏകോപിത പ്രവർത്തനങ്ങൾ, നിരീക്ഷണം, രഹസ്യാന്വേഷണം, സുപ്രധാന സ്ഥാപനങ്ങളുടെ സംരക്ഷണം, മാനുഷിക സഹായത്തിനും ദുരന്ത നിവാരണത്തിനും എതിരായ പ്രതികരണം എന്നിവയിലും പരിശീലനം ശ്രദ്ധ കേന്ദ്രീകരിക്കും. ഇതാദ്യമായി, ന്യൂസിലൻഡിൽ നിന്നുള്ള ഒരു നിരീക്ഷക പ്രതിനിധി സംഘവും അഭ്യാസത്തിൽ പങ്കെടുക്കും.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സൈനിക സഹകരണം, പരസ്പര പ്രവർത്ത നക്ഷമത, വിശ്വാസം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതാകും സൈനികാഭ്യാസം. ......
കൊച്ചി: ഇൻഡസ്ഇൻഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടറും സിഇഒയുമായി ശരദ് മാത്തൂറിനെ നിയമിച്ചു. ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിങ്സ് ലിമിറ്റഡ് ഗ്രൂപ്പിന്റെ ഭാഗമാണ് കമ്പനി.
ഇൻഷുറൻസ്, ഫിനാൻഷ്യൽ സർവീസസ് മേഖലകളിൽ മൂന്ന് പതിറ്റാണ്ടിന്റെ പ്രവൃത്തിപരിചയമുണ്ട് ശരദ് മാത്തൂറിന്. ......
കേരള പോലീസിന്റെ സന്നദ്ധ രക്തദാന പദ്ധതിയായ 'പോൽ ബ്ലഡ്' (Pol Blood), പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പായ 'സംരക്ഷ'യിൽ 1500-ഓളം പേർ രക്തദാതാക്കളായി. ഇവരിൽ ആയിരത്തോളം പോലീസ് സേനാംഗങ്ങളും ഉൾപ്പെടുന്നു. ......